ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്‌തു. കേസിൽ വിവാദത്തിലായ നടി റിയ ചക്രവർത്തിയുടെ സഹോദരൻ ഷോവിക് ചക്രവർത്തി,സുശാന്ത് സിംഗിൻ്റെ മുൻ മാനേജർ മിറാൻഡ സാമുവേൽ എന്നിവരാണ് അറസ്റ്റിലായത്. രണ്ടുപേരുടെയും വീടുകൾ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ റെയിഡ് ചെയ്തു. സുശാന്തിന് സിംഗിന് ലഹരി മരുന്നുകൾ എത്തിച്ച് നല്കിയതിനാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്‌തിരിക്കുന്നത്.
ജൂൺ 14 നാണ് സുശാന്ത് സിംഗിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Post a Comment