സംസ്ഥാനത്ത് പത്ത് ജില്ലകളിൽ നാളെ മുതൽ നിരോധനാജ്ഞ


നാളെ മുതൽ സംസ്ഥാനത്തെ പത്ത് ജില്ലകളിൽ നിരോധനാജ്ഞ. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, മലപ്പുറം, ഇടുക്കി, തൃശൂർ, കൊല്ലം, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.നിരോധനാജ്ഞ സംബന്ധിച്ച് ജില്ലാ ഭരണകൂടങ്ങൾ ഉത്തരവ് പുറത്തിറക്കി.

കൊവിഡ് വ്യാപനം തീവ്രമായ  സാഹചര്യത്തിലാണ് നടപടി.കടുത്ത നിയന്ത്രണങ്ങളാണ് നിരോധനാജ്ഞ പ്രഖ്യാപിച്ച ജില്ലകളിൽ  ഏർപ്പെടുത്തിയിരിക്കുന്നത്. നാളെ മുതൽ ഈ മാസം 31 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നിയന്ത്രണങ്ങൾ നാളെ രാവിലെ ഒൻപത് മണി മുതൽ നിലവിൽ വരും.


വിവാഹം, മരണാനന്തര ചടങ്ങുകളിൽ നിലവിലുള്ള ഇളവ് തുടരും. വിവാഹത്തിന് അൻപത് പേർക്കും സംസ്‌കാര ചടങ്ങുകളിൽ 20 പേർക്കുമാണ് പങ്കെടുക്കാൻ അനുമതി. സർക്കാർ, രാഷ്ട്രീയ, മത, സാംസ്‌കാരിക ചടങ്ങുകളിൽ 20 പേർക്ക് മാത്രം പങ്കെടുക്കാം. സർക്കാർ ഓഫീസുകളും ബാങ്കുകളും തുറന്നു പ്രവർത്തിക്കും. പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. പൊതുഗതാഗതം തടയില്ല. കടകളിൽ അടക്കം സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ നടപടിയുണ്ടാകും. കണ്ടെയ്ൻമെന്റ് സോണുകൾ കേന്ദ്രീകരിച്ച് കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകും. നിർദേശങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

Post a Comment

أحدث أقدم