ആശങ്ക ഉയർത്തി രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു


 ആശങ്ക ഉയർത്തി രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു. പ്രതിദിനം മരണത്തിലും വർധനയുണ്ട്. കൂടുതൽ രോഗബാധിതരുള്ള മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.


തുടർച്ചയായ മൂന്നാം ദിവസവും രോഗബാധിതരുടെ എണ്ണം എൺപതിനായിരതിന് മുകളിൽ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 86,432 പേർക്ക് രോഗം സ്ഥിരീകരിച്ചു.1089 പേർ മരിച്ചു. പ്രതിദിന കേസുകളിലെ റെക്കോർഡ് വർധനവാണിത്. ആകെ രോഗബാധിതരുടെ എണ്ണം 40,23,179 ആയി. മരണസംഖ്യ 69,561 ആയി ഉയർന്നു.മഹാരാഷ്ട്ര,ആന്ധ്ര, കർണാടക തമിഴ്‌നാട്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നായി അര ലക്ഷത്തിലധികം കേസുകൾ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു .ഡൽഹി, പശ്ചിമബംഗാൾ, തെലങ്കാന, അസം, ഒഡിഷ സംസ്ഥാനങ്ങളിൽ അതിവേഗം രോഗം പടരുകയാണ്.രോഗമുക്തി നിരക്ക് 77.23 ശതമാനമായി ഉയരുകയും മരണനിരക്ക് 1.73 ശതമാനമായി കുറയുകയും ചെയ്തത് ആശ്വാസകരമാണ്.

അതിനിടെ കൊവിഡ് പരിശോധനകളുടെ മാനദണ്ഡം ആരോഗ്യ മന്ത്രാലയം പരിഷ്‌കരിച്ചു.


രോഗ സംശയമുള്ളവർക്കോ ലക്ഷണമുള്ളവർക്കോ ഡോക്ടറുടെ കുറിപ്പില്ലാതെ കൊവിഡ് പരിശോധന നടത്താമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ മാർഗ നിർദേശത്തിൽ വ്യക്തമാക്കി. കൂടാതെ രാജ്യങ്ങളോ സംസ്ഥാനങ്ങളോ വിട്ടുള്ള യാത്രയ്ക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

My Favorite Sport

Post a Comment

أحدث أقدم