സംസ്ഥാനത്ത് രണ്ടാം ദിവസവും എണ്ണായിരം കടന്ന് കോവിഡ് കൊവിഡ് രോഗികൾ:ഇന്ന് 8,135 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു


 സംസ്ഥാനത്ത് രണ്ടാം ദിവസവും എണ്ണായിരം കടന്ന് കോവിഡ് കൊവിഡ് രോഗികൾ.സംസ്ഥാനത്ത് ഇന്ന് 8,135 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 7013 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 730 പേരുടെ ഉറവിടം വ്യക്തമല്ല. 2828 പേർ രോഗമുക്തരായി.


സംസ്ഥാനത്ത് ഇന്ന് 29 മരണങ്ങളാണ് കൊവിഡ് മൂലമെന്ന്  സ്ഥരീകരിച്ചത്.കൊവിഡ് ബാധിച്ചവരിൽ 105 പേർ ആരോഗ്യപ്രവർത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 59157 സാമ്പിളുകൾ പരിശോധിച്ചു.സംസ്ഥാനത്ത് നിലവിൽ

72339 പേരാണ് ചികിത്സയിലുള്ളത്. കൊവിഡ് വ്യാപനം തീവ്രമായി തന്നെ തുടരുന്നുവെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.


Post a Comment

أحدث أقدم